Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിച്ച ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ വനിത നേതാവ് പി.പി.ദിവ്യയാണ് നരേന്ദ്രമോദിയെ വിമർശിച്ചിരിക്കുന്നത്. ഇതിനെതിരെ ചില ബിജെപി പ്രവർത്തകർ ദിവ്യയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. ‘ഇന്ത്യ എന്നാല്‍ ഹൈന്ദവൻറെ രാഷ്ട്രമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.’അങ്ങനെ പറയാന്‍ നരേന്ദ്ര മോദിയുടെ തന്തയല്ല ഇന്ത്യ ഉണ്ടാക്കിയത്’ എന്നായിരുന്നു പ്രസംഗത്തിനിടെ ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം ഈ വീഡിയോ പ്രചരിപ്പിച്ചത്.പിന്നീട് ഇതിനെതിരെ യുവമോര്‍ച്ചബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വരികയും നരേന്ദ്ര മോദി ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിലിട്ട ഈ വീഡിയോയുടെ താഴെ ഡിവൈഎഫ് നേതാവിനെ ഒരു കൂട്ടം ആളുകൾ തെറി വിളിച്ചുകൊണ്ടിരിക്കയാണ്.
–
Leave a Reply