Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:46 am

Menu

Published on June 1, 2013 at 6:54 am

സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി

speed-control-to-school-buses-in-kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. നാല്‍പത് കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ വാഹനമോടിക്കാന്‍ പാടുള്ളൂ. മോട്ടോര്‍ വാഹനവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് 15 നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. നിയമാനുസൃതമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. യാത്ര ചെയ്യന്ന വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും വിശദവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. സ്വകാര്യ വാഹനങ്ങള്‍ കുട്ടികള്‍ക്കായി ഉപയോഗിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സുകളും തീ അണയ്ക്കു്‌നതിനുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം. സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങളുടെ വിശദമായി വിവരങ്ങള്‍ സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങത്തിന്റെ മുന്നിലും പിന്നിസും സ്‌കൂള്‍ പേര്, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക പുറമേ പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ ആവശ്യസേവനങ്ങളും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കണം. വാഹനത്തില്‍ കുട്ടികളെ സഹായിക്കാന്‍ അറ്റന്‍ഡറെ നിയമിക്കണം. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കായി ട്രാഫിക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന റോഡ് സുരക്ഷ പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായി പങ്കെടുത്തിരിക്കണം. സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് യാത്ര ചെയ്യുന്ന ഓട്ടോ റിക്ഷ തുടങ്ങി മറ്റുവാങ്ങനങ്ങള്‍ നിയന്ത്രിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ മുന്‍ കൈ എടുക്കണം. സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണം. സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉല്‍പ്പെടെയുള്ള ചുമതലപ്പെട്ടവര്‍ ഇടവിട്ട് വാഹനം പരിശോധിച്ച് നിബന്ധനകള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നിവയാണ് മറ്റ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍..

Loading...

Leave a Reply

Your email address will not be published.

More News