Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് പ്രതികരണശേഷിയില്‍ മാറ്റം വരുത്താവുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ ഘടന. ഇക്കാരണത്താല്‍ തന്നെ രുചിയില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ അതിനനുസരിച്ച് ശരീരസ്വഭാവവും മാറുന്നു.
ഇത് ഏറ്റവും പ്രകടമാകുന്നത് എരിവ്, പ്രത്യേകിച്ച് മുളക് കൂടുതല്‍ കഴിക്കുമ്പോഴാണ്. മുളക് അധികമായാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഭക്ഷണത്തില്‍ എരിവിന്റെ അംശം കൂടുതലാണെങ്കില്‍ ശരീരം നന്നായി വിയര്‍ക്കും. കാപ്‌സെസിന്‍ ശരീരത്തെ ചൂടാക്കുന്നതിന്റെ ഫലമായാണ് ഇത്.
കൂടാതെ എരിവ് അധികം കഴിക്കുന്ന ശീലമുള്ളവവരില്‍ നെഞ്ചെരിച്ചിലും വയറ്റിലെ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ എരിവ് ഒഴിവാക്കുന്നതാണ് നല്ലത്. തൈര് കഴിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സഹായകമാകും.
എരിവ് അധികമാകുന്നത് നാവിലെ രസമുകുളങ്ങളെയും ബാധിക്കും. രസമുകുളങ്ങളുടെ സംവേദന ക്ഷമതയ്ക്കാണ് എരിവ് കുറവ് വരുത്തുക. ചൂടുള്ള വസ്തുക്കള്‍ കഴിക്കുമ്പോഴുള്ളതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് എരിവ് കഴിക്കുമ്പോള്‍ നാവില്‍ നടക്കുന്നത്.
എരിവ് അധികമാകുന്നത് ദഹന വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കും. ഇത് വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.
Leave a Reply