Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:45 pm

Menu

Published on January 13, 2014 at 11:06 am

ചെറുതുരുത്തിക്കടുത്ത് റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി

split-on-railway-track-in-cheruthuruthi

ചെറുതുരുത്തി:ചെറുതുരുത്തിക്കടുത്ത് ആറ്റൂര്‍ മനപ്പടി ഭാഗത്ത്  റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി വൻ ദുരന്തം ഒഴിവാക്കി.  കണ്ണൂര്‍- എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്  കടന്നുപോകാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ്  റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത് . രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റെയില്‍വേ ഗാങ്മാനായ ആറ്റൂരില്‍ ആറ്റുപുറത്ത്‌വീട്ടില്‍ പ്രസാദ് ആണ്  വിള്ളൽ കണ്ടെത്തിയത്. ഉടൻതന്നെ  പ്രസാദ്‌ ഓടി ചെന്ന് 600 മീറ്റര്‍ അകലെ ലോക്കോ പൈലറ്റിന് അപായ സിഗ്‌നല്‍ നല്‍കി വണ്ടി നിര്‍ത്തിച്ച്   യാത്രക്കാരുടെ രക്ഷകനായി. ട്രാക്ക് പരിശോധന നടത്തവെയാണ് പാളംപൊട്ടി രണ്ടായിനില്‍ക്കുന്നത് പ്രസാദ് കണ്ടത്.  തൽക്കാലത്തേക്ക്  പൊട്ടിയ ഭാഗത്ത് സുരക്ഷാകവചം ഘടിപ്പിച്ച് അരമണിക്കൂറിനുശേഷം തീവണ്ടി കടത്തിവിട്ടു.പിന്നീട്  മറ്റ് റെയിൽവേ  ജീവനക്കാരെ എത്തിച്ച് പത്തരയോടെ  ട്രാക്ക് പൂര്‍വ്വസ്ഥിതിയിലാക്കി.പാളത്തിലെ വിള്ളലില്‍ അസ്വാഭാവികതയില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News