Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ദലിപ് ഭരദ്വാജ്(30) എന്ന യുവാവാണ് തന്‍റെ കാമുകിയെ സ്വന്തമാക്കാനായി അലോക് എന്ന യുവാവ് തീര്‍ത്ത കെണിയില്‍ പെട്ടു . ദലീപിന്റെ കാമുകിയെ അലോക് എന്ന 21 കാരനെ ഇഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി തവണ അലോക് പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയെങ്കിലും ദലിപുമായി പ്രണയത്തിലായിരുന്ന യുവതി അതെല്ലാം നിരസിക്കുകയായിരുന്നു . വിവരമറിഞ്ഞ ദലിപ് അലോകിനെ ഭീഷണിപ്പെടുത്തുകയും അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അലോക് നയം മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കാമുകനെ തന്നെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ദലിപുമായി അലോക് സൌഹൃദം സ്ഥാപിക്കുകയും അതിവേഗം അയാളുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു . എന്നാൽ കഴിഞ്ഞ ദിവസം തന്‍റെ കൂട്ടുകാരന്റെ പാര്‍ട്ടിയുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ ദലിപ് തീര്‍ച്ചയായും എത്തണമെന്നും അറിയിക്കുകയും ക്ഷണം സ്വീകരിച്ച് പാര്‍ട്ടിക്ക് അയാളെ അവിടെ വെച്ച് അലോക് കൂട്ടുകാരന്റെ സഹായത്തോടുകൂടി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ കൊലപാതങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് പ്രണയവും രതിയും മൂലമുണ്ടാകുന്ന കൊലപാതകങ്ങളാണ് എന്നാണ് വിലയിരുത്തൽ.
Leave a Reply