Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ശ്രീ ഗണേഷ് ചുണ്ടന്‍ ജേതാക്കളായി. അറുപത്തി ഒന്നാമത് നെഹ്റു ട്രോഫി വള്ളംകളിയായിരുന്നു നടന്നത് .ആവേശം നിറഞ്ഞ ഫൈനലില്‍ ജവഹര്‍ തായങ്കരിയെ പിന്തള്ളിയാണ് ശ്രീ ഗണേഷ് ചുണ്ടന്‍ തുടർച്ചയായ രണ്ടാം വർഷവും കിരീടം സ്വന്തമാക്കിയത്.ആനാരി ചുണ്ടന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 22 ചുണ്ടന് വള്ളങ്ങളുള്പ്പെടെ 60 വള്ളങ്ങളാണ് ഇക്കുറി മാറ്റുരച്ചത്.ഹരിപ്പാട് സെന്റ് ഫ്രാന്സിസ് ബോട്ട് ക്ലബാണ് ശ്രീ ഗണേഷ് ചുണ്ടനില്‍ തുഴഞ്ഞത്. കേന്ദ്രമന്ത്രിമാരായ ചിരംജീവി, കെ. സി. വേണുഗോപാല്, കൊടിക്കുന്നില്സുരേഷ് എന്നിവരും വള്ളംകളി കാണാന് എത്തിയിരുന്നു. വള്ളം കളി കാണാന്‍ വന്‍ ജനാവലിയാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്
Leave a Reply