Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാന്‍സര്‍ ചികിത്സക്കെതിരെ പ്രതികരിച്ച് വിവാദത്തില്‍പ്പെട്ട ശ്രീനിവാസന്‍ ഇതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത്. അദ്ദേഹം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ഇപ്പോള്‍ പതിനഞ്ചു വര്‍ഷമായി എന്നാണ് പറയുന്നുത്. പതിനഞ്ച് വര്‍ഷമായി താന്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാറില്ലെന്ന് ശ്രീനിവാസന്‍.
എറണാകുളത്തെ ഏതെങ്കിലും ഹോട്ടലില്‍ കയറിയിട്ട് വര്‍ഷങ്ങളായി. ഷൂട്ടിംഗിന് പോകുമ്പോള്‍ വീട്ടില്‍ നിന്ന് അരിയും സാധനങ്ങളും പാചകക്കാരനെയും കൂടെ കൂട്ടുകയാണ് പതിവ്.സ്വന്തമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കൊപ്പം മല്‍സ്യവും മാംസ്യവും കഴിക്കാറുണ്ട്. മല്‍സ്യം കൂടുതല്‍ കഴിച്ചത് കൊണ്ട് ശരീരത്തില്‍ മെറ്റല്‍ കണ്ടന്റ് കൂടുതലാണെന്ന് ഡോക്ടര്‍ പറഞ്ഞു. കുളത്തില്‍ വളരുന്ന മല്‍സ്യം കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. കടലില്‍ മാലിന്യം കലര്‍ന്ന് കടല്‍മല്‍സ്യം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണെന്നും ഡോക്ടര്‍ പറഞ്ഞു.കേരളത്തിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ചൈനീസ് ഫുഡിന് യഥാര്‍ത്ഥ ചൈനീസ് ഭക്ഷണവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തൊലി വെളുത്ത നേപ്പാളിയെ ഹോട്ടലില്‍ നിര്‍ത്തിയാണ് കേരളത്തില്‍ ചൈനീസ് ഫുഡിന്റെ ബോര്‍ഡ് വയ്ക്കുന്നത്. മലയാളിയുടെ തട്ടുകട ശീലവും ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവുമാണ് ഇത്തരം ബോര്‍ഡുകള്‍ക്ക് പിന്നിലുള്ളത്. ആഹാരത്തോടുള്ള നമ്മുടെ ഇപ്പോഴത്തെ സമീപനം മാറണം. അമേരിക്കന്‍, ചൈനീസ് സന്ദര്‍ശനം കഴിഞ്ഞാണ് ശ്രീനിവാസന്‍ കൊച്ചിയിലെത്തിത്.
മലപ്പുറം കോട്ടയ്ക്കലില്‍ നിന്ന് ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി, അവിടുത്തുകാരിയെ പ്രണിച്ച് വിവാഹം കഴിച്ച് താമസിക്കുന്ന മജീദിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനയില്‍ പോയത്. ചൈനയില്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നയാളാണ് മജീദ്. പന്നി കാഷ്ടമാണ് ജൈവകൃഷിയുടെ പ്രധാന വളം. പകുതി വേവിച്ച് മാത്രമേ ചൈനക്കാര്‍ ആഹാരം കഴിക്കാറുള്ളു. പച്ചക്കറികളും ഇലകളുമാണ് പ്രധാന ഭക്ഷണം.
Leave a Reply