Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:32 pm

Menu

Published on January 12, 2016 at 1:21 pm

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നിലെ ആർക്കുമറിയാത്ത കഥ: ശ്രീനിവാസന്‍ പറയുന്നു

sreenivasan-about-the-comedy-vadakkunokkiyanthram

വടക്കുനോക്കിയന്ത്രം എന്ന ചിത്രം എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും മലയാളി പ്രേക്ഷകര്‍ ചരിയ്ക്കും. ഈ ചിത്രത്തിൽ ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേശന്‍ ഒരു കഥ പറയുന്നുണ്ട്. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥ. ആ കഥയ്ക്കു പിന്നിലെ ആർക്കുമറിയാത്ത കഥയെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നു.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് വടക്കു നോക്കിയന്ത്രം. ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേശന്‍ പറയുന്ന കഥയായിരുന്നു അത്. ‘ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങും. അപ്പോള്‍ വൃദ്ധന്‍, രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..ഹ.ഹ.ഹ..’ എന്നിട്ട് വീണ്ടും ‘ശോഭ ചിരിക്കുന്നില്ലേ’

എന്നാൽ വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീനിവാസന്‍ ആ കഥയുടെ ചുരുളഴിയ്ക്കുന്നു. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ തമാശ തനിക്ക് ലഭിച്ചത് നടന്‍ മുകേഷില്‍നിന്നാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കൊച്ചിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുകേഷിനെ സാക്ഷിയാക്കിയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News