Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെയും മകന്റെയും ചിത്രം ദുരുപയോഗം ചെയ്ത് ഫെയ്‌സ്ബുക്കില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ ഡി.ജി.പിക്ക്.പരാതി സൈബര്‍ സെല്ലിന് കൈമാറി. തന്റെയും മകന്റെയും ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് ഈ മാസം ആദ്യമാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
–
–
ഇത്തരത്തിൽ ഇരുവരും നടത്തിയ പരസ്യ പ്രസ്താവനയെന്ന രീതിയില്‍ വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബി.ജെ.പി അനുഭാവികളാണ് പ്രധാനമായും പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നാല്‍ സംഭവമറിഞ്ഞ് താന്‍ ഞെട്ടിയെന്നായിരുന്നു ശ്രീനിവാസന്റെ ആദ്യ പ്രതികരണം. ‘ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നല്‍കാന്‍ ഞാന്‍ മെനക്കെട്ടിട്ടില്ല. ഈ പ്രചരിക്കുന്നതുപോലൊരു രാഷ്ട്രീയ നിലപാട് മറ്റൊരിടത്തും ഞാന്‍ പറഞ്ഞിട്ടുമില്ല. എന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേര്‍ ചര്‍ച്ച ചെയ്യുന്നതായി സുഹൃത്ത് പറഞ്ഞറിഞ്ഞു. ഞാന്‍ സത്യാവസ്ഥ പറഞ്ഞപ്പോള്‍ അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ഉടന്‍ ബിജു എന്നുപേരുള്ള ഒരാള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ പ്രസ്താവന തിരുത്താന്‍ നിങ്ങളാരെന്നമട്ടില്‍ കയര്‍ത്തു സംസാരിച്ചു.
എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമുണ്ടാവും. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിന് മറുപടി പറയാന്‍ എനിക്കറിയാം. പക്ഷേ, ഇതു ഞാന്‍ പറയാത്ത കാര്യമാണ്. അതും തെരഞ്ഞെടുപ്പു പ്രചരണ കുതന്ത്രമാവാമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രചരണത്തിന് തന്നെ കരുവാക്കരുതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Leave a Reply