Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:37 am

Menu

Published on June 28, 2017 at 12:35 pm

ശിവകാമിയുടെ വേഷം വേണ്ടെന്നുവെച്ചതെന്തിന്; രാജമൗലിക്ക് മറുപടിയുമായി ശ്രീദേവി

sridevi-reply-to-ss-rajamouli-why-she-rejected-baahubali

ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും പുറത്തിറങ്ങിയതിനു ശേഷം ആളുകള്‍ ഏറെ ചര്‍ച്ച ചെയ്തവയിലൊന്ന് ചിത്രത്തിലെ രമ്യ കൃഷ്ണന്റെ വേഷമായിരുന്നു. രമ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികവുറ്റ വേഷം ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലിയിലെ ശിവകാമി എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. രണ്ട് ഭാഗങ്ങളിലുമായി മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായി അസൂയാവഹമായ പ്രകടനമാണ് രമ്യ കാഴ്ചവച്ചത്.

എന്നാല്‍ ഇതിനു പിന്നാലെ വലിയ ചര്‍ച്ചയായ ഒരു കാര്യം ചിത്രത്തിലെ ഈ വേഷം നടി ശ്രീദേവി നിരസിച്ചതിനെ കുറിച്ചായിരുന്നു. ശിവകാമിയുടെ വേഷം അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് ശ്രീദേവിയെയായിരുന്നെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി വെളിപ്പെടുത്തിയിരുന്നു.

മുന്‍പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ശ്രീദേവിയെ സമീപിച്ച കാര്യം തുറന്നു പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി കടുംപിടുത്തം പിടിച്ചെന്നും ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ലാഭവിഹിതം ചോദിച്ചുവെന്നും ഇക്കാരണത്താല്‍ ശ്രീദേവിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നുമാണ് രാജമൗലി പറഞ്ഞിരുന്നത്.

എന്നാല്‍ ഇതെക്കുറിച്ച് ശ്രീദേവി പരസ്യ പ്രതികരണങ്ങളുമായി ഇതുവരെ രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രാജമൗലി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീദേവി.

ബാഹുബലി കണ്ടോ എന്ന ചോദ്യത്തിന് സത്യസന്ധമായി പറഞ്ഞാല്‍ ഇല്ല എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. പിന്നീടായിരുന്നു വേഷം നിരസിക്കാനുണ്ടായ കാരണം ശ്രീദേവി വ്യക്തമാക്കിയത്.

താന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് താന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? തന്നോട് സംസാരിച്ചത് നിര്‍മ്മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മ്മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച് തനിക്കറിയില്ല. പിന്നെ തന്റെ ഭര്‍ത്താവ് ഒരു നിര്‍മ്മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മ്മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.

കൂടാതെ രാജമൗലി വളരെ അന്തസ്സുള്ള വ്യക്തിയാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും പക്ഷെ അഭിമുഖം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ശ്രീദേവി പറഞ്ഞു. അതിലേറെ ദുഖവും തോന്നി. അദ്ദേഹത്തിന്റെ ഈഗ പോലുള്ള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാജമൗലിക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ സന്തോഷമായേനെ, ശ്രീദേവി കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News