Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:00 am

Menu

Published on October 16, 2013 at 10:16 am

ശൃംഗാരവേലന്‍ ഒരു ‘ഹാര്‍ട്ട് ബ്രേക്കര്‍’ കോപ്പിയടി

srinkaravelan-is-copied-from-french-movie

ഹാര്‍ട്ട് ബ്രേക്കര്‍ എന്ന ഫ്രഞ്ച് സിനിമയുടെ കോപ്പിയടി ആണ് ദിലീപ് നായകനായ ശൃംഗാരവേലന്‍ . ശൃംഗാരവേലന്റെ തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസും ഉദയ് കൃഷ്ണയും പാസ്‌കല്‍ ഷോമേല്‍ സംവിധാനം ചെയ്ത 2010ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ഈ റൊമാന്റിക് കോമഡി അതേപോലെ പകര്‍ത്തിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. റൊമേയ്ന്‍ ഡൂറിസും വനേസ പാരഡൈസും പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ഹാര്‍ട്ട് ബ്രേക്കര്‍. ദിലീപും വേദികയുമായിരുന്നു മലയാളത്തില്‍ ജോടികള്‍. സിബിയും ഉദയ് കൃഷ്ണയും മിസ്റ്റര്‍ ബീന്‍ സിനിമകള്‍ അതേപോലെ കോപ്പിയടിച്ചുവയ്ക്കുകയാണ് എന്ന ആരോപണം പണ്ടേയുണ്ട്. ദിലീപ് നായകനാകുന്ന മിക്ക കോമഡി ചിത്രങ്ങളിലും മിസ്റ്റര്‍ ബീന്റെ തമാശകളാണ് പകര്‍ത്താറുള്ളത്. എന്നാല്‍ ഒരു വിദേശ സിനിമ അതേപോലെ പകര്‍ത്തി എന്ന ആരോപണം ആദ്യമായിട്ടാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. ദിലീപ് നായകനായ മായാമോഹിനി എന്ന സിനിമയുടെ വിജയത്തെ തുടര്‍ന്നാണ് സംവിധായകന്‍ ജോസ് തോമസും തിരക്കഥാകൃത്തുക്കളായ സിബിയും ഉദയും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ശൃംഗാരവേലന്‍ പാളിപ്പോയി. നിലവാരമില്ലാത്ത കോമഡി കണ്ട് ആളുകള്‍ക്ക് ബോറടിച്ചതു മിച്ചം . രണ്ടുസിനിമകളുടെയും പ്രമേയം മകളുടെ പ്രണയ വിവാഹം തടയാന്‍ അച്ഛന്‍ കാമുകനെ വാടയ്ക്ക് കൊണ്ടുവരുന്നതാണ്. മലയാളത്തിലെ സിനിമകള്‍ പലതും കോപ്പിയടിയാണെന്ന ആരോപണം ശക്തമായി ഉള്ളപ്പോഴാണ് ദിലീപ് സിനിമയും കോപ്പിയടിയാണെന്ന ആരോപണം ഉയരുന്നത്. കോപ്പിയടിയുടെ അംശം പോലും ഇല്ലാത്ത കഥയുള്ള ഒരു മലയാള സിനിമ കാണാന്‍ പ്രേക്ഷകന്‍ കൊതിക്കുകയാണ് എന്നാണ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News