Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരുപത്തിഴേയു വർഷങ്ങൾക്കു ശേഷം കൈരളിയുടെ മണ്ണിലെത്തിയ ദേശീയ മാമങ്കത്തെ വരവേൽക്കാൻ കേരളത്തിലെ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ലോകം ഉറ്റുനോക്കുന്ന ആ കായികവിസ്മയതിന്റെ വിളംബരത്തിന് ഇനി ഒരു ദിവസത്തിന്റെ അകലം മാത്രം. നാളെയാണ് റണ്‍ കേരള റണ്‍ ആരംഭിക്കുന്നത്.ദേശീയ ഗെയിംസിൽ മുഴുവൻ ആളുകളുടെയും സജീവ പിന്തുണ ഉറപ്പാക്കാനാണ് റണ്‍ കേരള റണ്‍ കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഒരുമയുടെ സന്ദേശവുമായി കേരളം ഓടുമ്പോൾ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിനും കൂടെയുണ്ട്. നാളെ നടക്കുന്ന കൂട്ടയോട്ടത്തിനായി സച്ചിൻ തെണ്ടുൽക്കർ തലസ്ഥാനത്തെത്തി. തലസ്ഥാന നഗരിയിലെ മുഖ്യ ആകർഷണം സച്ചിൻ തന്നെ ആയിരിക്കും. തലസ്ഥാനത്ത് ഗവർണറും മുഖ്യമന്ത്രിയുമടക്കം പ്രമുഖരാണ് സച്ചിനോടപ്പം ഓടുന്നത്. നാളെ രാവിലെ 10.30 നാണ് കൂട്ടയോട്ടം നടക്കുക.എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയും വിധമുളള വേഗം കുറഞ്ഞുള്ള ഓട്ടമാണ് ഉദേശിക്കുന്നത്. 200 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയാണ് ഓരോ പോയിന്റിൽ നിന്നുള്ള ഓട്ടത്തിന്റെ മൊത്തം ദൂരം. “റണ്‍ കേരള റണ്‍ “കൂട്ടയോട്ടത്തിനായി എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാനുള്ള പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന ഈ കായിക വിരുന്നിന് ഒ.എൻ.വി യുടെ വരികളിൽ ജയചന്ദ്രനാണ് ആവേശ ഗാനം ഒരുക്കിയത്. മലയാളികൾ മാത്രമല്ല വിദേശ മലയാള സ്നേഹികളും ഈ കൂട്ടയോട്ടത്തിന് കൂടെ ചേരും. കേരളത്തിലെ മുഴുവൻ ജില്ലയും നാളെ ഒരുമിച്ച് ഒറ്റ കുതിപ്പിലേക്ക് നീങ്ങുമ്പോൾ ആർപ്പു വിളികളുമായി അകലെങ്ങളിൽ നിന്ന് നാഷണൽ ഗെയിംസ് തലസ്ഥാന നഗരിയിൽ എത്തി ചേർന്നിട്ടുണ്ടാകും.
Leave a Reply