Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനലിന്റെ കാഠിന്യം ഓരോ വര്‍ഷവും ഏറി വരികയാണ്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന പലരും ദാഹിച്ചാല്‍ ഒരാശ്വാസത്തിനായി സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കാറുണ്ട്.
എന്നാല്‍ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ആശ്വാസത്തിനായി ആശ്രയിക്കുന്ന ഇത്തരം സോഫ്റ്റ് ഡ്രിങ്കുകള്‍ ശരീരത്തിനുള്ളിലെത്തിയാല്‍ എന്തു സംഭവിക്കുന്നുവെന്ന് കണ്ടാല്‍ ആരും ശരിക്കും ഒന്നു ഞെട്ടും.
ഒരു സോഫ്റ്റ് ഡ്രിങ്ക് മനുഷ്യന്റെ വയറ്റിനുള്ളിലെ ആസിഡുമായി ചേര്‍ന്നാല്‍ ഉണ്ടാകുന്ന രാസപരിണാമത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മോള്‍ട്ടന്‍ സയന്‍സസാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗ്ലാസിനുള്ളില്‍ വച്ചിരിക്കുന്ന ആസിഡിലേക്ക് ശീതളപാനീയം ഒഴിച്ചാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.
സോഫ്റ്റ് ഡ്രിങ്ക് ഗ്ലാസിലേക്ക് ഒഴിക്കുമ്പോള്‍ തന്നെ പതഞ്ഞു കുമിളകള്‍ ഉയരുകയും കറുത്ത ദ്രാവകം ഗ്ലാസിനു പുറത്തേക്കു പതഞ്ഞൊഴുകുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദ്രാവകം കട്ടപിടിച്ച് ഒരു ഫോമിന്റെ രൂപത്തിലാകുന്നു.
ഇതില്‍നിന്ന് പുക ഉയരുന്നതും വിഡിയോയില്‍ കാണാം. ടാറിനു സമാനമായ ഫോമിന് ഉയര്‍ന്ന താപനിലയാണെന്നും വിഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
Leave a Reply