Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുകുമാരന്റെയും മല്ലികയുടെയും മകനാണെങ്കിലും പൃഥ്വിയുടെ സിനിമാപ്രവേശനത്തിന് അതൊന്നും തന്നെ തുണയായിട്ടില്ല.അഭിനയിക്കാൻ വലിയതാല്പര്യമൊന്നുമില്ലായിരുന്ന പൃഥ്വി സിനിമയിലെത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്.ഇതാണ് ആ കഥ…
സംവിധായകന്‍ ഫാസില്‍ മദ്രാസിലുള്ള മല്ലികയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതിന്റെ വാടക വാങ്ങാന്‍ വന്നപ്പോഴാണ് പൃഥ്വിയെ ഫാസില്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.പൃഥ്വി അവിടെ നിന്ന് മടങ്ങിയപ്പോള്‍ ഫാസില്‍ മല്ലികയെ വിളിച്ചു. മകനെ സ്‌ക്രീന്‍ ടെസ്റ്റിനായി ആലപ്പുഴയിലേക്ക് അയക്കണം എന്ന് പറഞ്ഞു. പൃഥ്വി ചെല്ലുകയും സ്‌ക്രീന്‍ ടെസ്റ്റ് നടത്തുകയും ചെയ്തു.
എന്നാല്‍ അന്നത്തെ ആ കഥയ്ക്ക് നായികയെ കിട്ടാത്തതിനാല്‍ ആ അവസരം പൃഥ്വിയ്ക്ക് നഷ്ടപ്പെട്ടു. അനിയത്തിപ്രാവായിരുന്നു ആ സിനിമ. തെന്നിന്ത്യന്‍ താരം അസിനെ ഈ സിനിമയിലെ നായികയായി പരിഗണിച്ചിരുന്നു എന്നത് വേറൊരു പഴങ്കഥ. എന്തായാലും പൃഥ്വിയ്ക്ക് അനിയത്തിപ്രാവ് നഷ്ടപ്പെട്ടു. പൃഥ്വി തിരിച്ച് പഠനത്തിലേക്ക് പോയി.ഫാസില്‍ അന്ന് എടുത്ത് സ്‌ക്രീന്‍ ടെസ്റ്റിന്റെ വീഡിയോ പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് കാണാന്‍ ഇടയായി. അപ്പോഴേക്കും പൃഥ്വി പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. സുകുമാരന്റെ ഓര്‍മദിവസം പൃഥ്വിയെ കാണുന്നതോടെയാണ് നന്ദനത്തിലെ നായകനായി രഞ്ജിത്ത് താരപുത്രനെ തീരുമാനിക്കുന്നത്.
Leave a Reply