Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം നരസിംഹം.അതില്‍ ഏറ്റവും പ്രധാനമാണ് നീ പോ മോനെ ദിനേശാ എന്ന ഡയലോഗ്. റിലീസ് ചെയ്ത് ഇത്ര വര്‍ഷം പിന്നിട്ടിട്ടും ആ സിനിമയ്ക്കും ഇന്ദുചൂഡന്റെ ഡയലോഗിനും ഒരു കുലുക്കവും തട്ടിയിട്ടില്ല.ഇന്നത്തെ കൊച്ചു കുട്ടികൾക്ക് പോലും വളരെ പരിചിതമാണ് ആ ഡയലോഗ്.എന്നാൽ ഈ ഡയലോഗിന്റെ പിറവിക്ക് പിന്നിൽ ഒരു കഥയുണ്ട്.അതിനെകുറിച്ച് ഷാജി കൈലാസ് മനസ്സ് തുറക്കുകയുണ്ടായി.കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിന്നാണ് ആ ഡയലോഗ് കിട്ടുന്നതെന്നാണ് ഷാജി പറയുന്നത്.കോഴിക്കോടുള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും അവിടെ പോകും. അവിടെ വച്ചാണ് ഒരാളെ കാണുന്നത്. അയാള്‍ എല്ലാവരെയും ദിനേശാ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ. പോ മേനെ ദിനേശാ. അദിങ്ങെട് മോനെ ദിനേശാ. പുള്ളിക്കെല്ലാവരും ദിനേശന്മാരാണ്.കേട്ടപ്പോള്‍ രസം തോന്നി. സിനിമയില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് സിനിമയില്‍ വരുന്നത്. ആ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ്മാര്‍ക്കായി മാറുകയും ചെയ്തു.
ചിത്രത്തില്‍ ഒരിക്കല്‍ മാത്രം പറയുന്ന, എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന ഡയലോഗാണ് വാക്കസ്‌തേ. ഈ ഡയലോഗിന് പിന്നിലെ കഥയും ഷാജി കൈലാസ് പങ്കുവച്ചു.നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്ത് മലപ്പുറത്തു നിന്നും ലാലിനെ കാണാന്‍ കുറച്ച് ആരാധകരായ ചെറുപ്പക്കാര്‍ വന്നു. സീനിന്റെ ഇടയ്ക്ക് ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞു. സാധാരണ ആരാധകര്‍ വന്നാല്‍ ഓട്ടോഗ്രാഫോ ഫോട്ടോഗ്രാഫോ ചോദിക്കുകയാണ് പതിവ്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് സിനിമയില്‍ എവിടെയെങ്കിലും ലാലേട്ടന്‍ വാക്കസ്‌തേ എന്ന് പറയണം എന്നായിരുന്നു. എന്താണ് സംഗതി എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ ആഗ്രഹമാണെന്ന് പറഞ്ഞു. പറയിപ്പിക്കണം എന്നവര്‍ വീണ്ടും വീണ്ടും പറഞ്ഞു.കേട്ടപ്പോള്‍ അതും രസകരമായി തോന്നി. ഇക്കാര്യം ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കൗതുകമായി. സ്പടികം ജോര്‍ജിനെ നോക്കി വിരല്‍ ചൂണ്ടി മോഹന്‍ലാല്‍ വളരെ പതിയെ വാക്കസ്‌തേ എന്ന് പറഞ്ഞപ്പോള്‍ അത് പവര്‍ഫുള്‍ ആയി.അതാണ് മോഹന്‍ലാല്‍. നമ്മള്‍ പ്രതീക്ഷിക്കാത്ത ഇംപാക്ടാണ് ആയിരിക്കും അത്തരം ചില സിറ്റുവേഷനുകളില്‍ അദ്ദേഹത്തില്‍ നിന്നും വരിക. അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മികവും. ഇന്നും നരസിംഹത്തില്‍ ആ സീന്‍ കാണുമ്പോള്‍ ഞാന്‍ ആ ദിവസം ഓര്‍ക്കും- ഷാജി കൈലാസ് പറയുന്നു.
Leave a Reply