Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:18 am

Menu

Published on June 1, 2013 at 5:39 am

സർകാർ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തില്‍

strike-by-government-doctors

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി. ആസ്പത്രികളില്‍ രോഗികളെ നോക്കുന്നതിനുപുറമെയുള്ള ജോലികളെല്ലാം ബഹിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്തിരിക്കുന്നത്. രോഗപ്രതിരോധ ക്യാമ്പുകള്‍ , ഡി.എം.ഒ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയില്‍നിന്നെല്ലാം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് വിട്ടുകൊടുക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News