Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:02 pm

Menu

Published on May 31, 2013 at 9:43 am

സ്വാശ്രയ പ്രവേശനം: പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

students-march-turns-violent

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍്റ് സീറ്റ് പ്രവേശ പരീക്ഷാ കേന്ദ്രത്തിലേക്ക് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.പോലീസിന് നേര്‍ക്ക് രൂക്ഷമായ കല്ലേറുണ്ടായി. ഇതിനിടെ മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചങ്കെലിലും ഏറെ നേരം സംഘര്‍ഷം നിലനിന്നു.രാവിലെ സമരം നടത്തിയ കെ.എസ്.യു, എസ്.ഐ.ഒ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

പ്രവേശം ഉറപ്പാക്കാന്‍ വന്‍തുക മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷത്തലേന്ന് ചോദ്യപേപ്പര്‍ ലഭിച്ചെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നാണ് പരീക്ഷ തടയുമെന്ന് പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയത്. മുന്‍കൂറായി പണം നല്‍കി സീറ്റുകള്‍ ഉറപ്പിച്ച കുട്ടികള്‍ക്ക് മാനേജ്‌മെന്റ് ആസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ മാനേജിങ് ഡയറക്ടറായുള്ള കോഴിക്കോട് അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശീലനം നല്‍കിയതായ വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചു.

Loading...

Leave a Reply

Your email address will not be published.

More News