Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡൻറായി സുനിൽ ഗവാസ്ക്കറിന് താത്കാലിക ചുമതല നൽകി. ബിസിസിഐ പ്രസിഡൻറ് സ്ഥാനത്തു നിന്നും എന്‍ ശ്രീനിവാസനെ മാറ്റിയതിനാലാണ് ചുമതല സുനിൽ ഗവാസ്ക്കറിനെ ഏൽപ്പിച്ചത്.ഐപിഎല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ കഴിയുന്നതുവരെയായിരിക്കും ഈ ചുമതല. ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ എന്‍.ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.എന്നാൽ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണത്തെ ഐപിഎല്ലില്‍ തുടരുന്നതിന് തടസ്സമില്ലെന്നും ഐപിഎല്‍ നല്ലരീതിയില്‍ നടക്കണമെന്നും കോടതി നിർദേശിച്ചു.
Leave a Reply