Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് നടി സണ്ണി ലിയോണ്‍ വീണ്ടും മിനിസ്ക്രീനിലെത്തുന്നു.എം.ടിവിയുടെ ഡേറ്റിംഗ് റിയാലിറ്റി ഷോയായ എം.ടിവി സ്പ്ലിറ്റ്സ് വില്ലയില്‍ അവതാരകയായിട്ടാണ് സണ്ണി ലിയോണ്‍ തിരിച്ചെത്തുന്നത്.ഇതിനു മുമ്പ് എംടിവിയുടെ തന്നെ ‘ഹോണ്ടഡ് വീക്കന്‍ഡ്‌സ്’ എന്ന റിയാലിറ്റി ഷോയിൽ സണ്ണി ലിയോണ്‍ അവതാരികയായിരുന്നു.യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ഷോയിൽ തൻറെ സാന്നിദ്ധ്യം പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ട്ടമാകുമെന്നും, ഷോയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ താന്‍ സമ്മതംമൂളുകയായിരുന്നു എന്നും സണ്ണിലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.2011 ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ബോളിവുഡ് രംഗപ്രവേശം നടത്തിയത്.
Leave a Reply