Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വ്യത്യസ്തമായ ഒരു വിനോദമേഖലയില്‍ നിന്നുമെത്തി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. ഇനി സണ്ണി നടിയായി മാത്രമല്ല ബോളിവുഡില്‍ അറിയപ്പെടുക. സണ്ണിലിയോണ്‍ ഒരു നിര്‍മ്മാതാവാകുന്നു. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ഇരുവര്‍ക്കും സ്വന്തമായി നിര്‍മ്മാണ കമ്പനിയുണ്ടെങ്കിലും. അതായിരിക്കില്ല ബോളിവുഡില്‍ എത്തുകയെന്ന് ബോളിവുഡിന്‍റെ പുതിയ ഡ്രീം ഗേള്‍ പറയുന്നു. പൂര്‍ണ്ണമായും ബോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് ഒരുങ്ങുന്നത്. ആദ്യത്തെ ചിത്രം ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും അതില്‍ സണ്ണി സൂപ്പര്‍വുമണായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഹോളിവുഡിലെ മാര്‍വല്‍ കോമിക്സ് സിനിമ പോലെ നിങ്ങളുടെ കണ്ണിനെ വിസ്മയിപ്പിക്കുന്നതായിരിക്കും ഞങ്ങളുടെ ചിത്രമെന്ന് സണ്ണി പറയുന്നു.
Leave a Reply