Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സണ്ണിലിയോന്നും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഒരുമിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നു എന്ന വാർത്തയുണ്ടായിരുന്നു.എന്നാൽ സണ്ണിലിയോണിന് ഭര്‍ത്താവിനെ വേണ്ട,നായകനായി മറ്റൊരാള്‍വരും . കൈസാദ് ഗുസ്താദ് സംവിധാനം ചെയ്യുന്ന ജാക്ക്‌പോട്ട് എന്ന ചിത്രത്തില്‍ ചെറുതാണെങ്കിലും ഒരു ഡീസന്റ് വേഷത്തിലാണത്രേ ഡാനിയേല്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഭര്‍ത്താവിന്റെ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് സണ്ണിലിയോണ്‍ വ്യക്തമാക്കി. ഡാനിയേല്‍ വെബര്‍ ബോളിവുഡില്‍ എത്തുകയാണെങ്കില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കുന്ന കാര്യം ആലോചിക്കുമെന്നും സണ്ണിലിയോണ്‍ പറഞ്ഞിരുന്നു. ഇതുകൊണ്ടുതന്നെ സണ്ണിയുടെ ഹീറോയാകാന്‍ സച്ചിന്‍ ജോഷിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. കാമിയോ സ്‌റ്റൈലില്‍ ഒരു വിദേശിയുടെ റോളിലാണ് ഡാനിയേല്‍ .സണ്ണി ലിയോണ്‍ ആണല്ലോ ഹീറോയിന്‍ എന്നതുകൊണ്ട് ആരാധകര്‍ ഇപ്പോഴും പതീക്ഷ കൈവിടുന്നില്ല. ഭര്‍ത്താവിനെ സാക്ഷിയാക്കിയാവും ഇത്തവണ സണ്ണിയുടെ ലീലാ വിലാസങ്ങള്‍ എന്നാണ് ചിലര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.
Leave a Reply