Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാഷ്‌ട്രീയ ജീവിതത്തിലേക്ക് കാല്‍വയ്‌ക്കുന്നതിന്റെ ഭാഗമായി മമ്മൂക്ക അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇത്തരം വാര്‍ത്തകള്‍ സജീവമായതോടെ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതിന് വിദൂരമായ സാധ്യത പോലുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നുപക്ഷേ ഇപ്പോള്‍ വീണ്ടും വാര്‍ത്ത സജീവമാവുകയാണ്.താന്‍ രാഷ്‌ട്രീയത്തിലേക്കില്ല എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.അതേസമയം തനിക്ക് രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെടാനാണ് താല്‍പര്യമെന്ന് മമ്മൂക്ക പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.എന്നാല്‍, ഇപ്പോള്‍ മമ്മൂക്ക സ്‌ഥാനാര്‍ഥിയാവണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ മമ്മൂട്ടിയോട് സംസാരിച്ചുവെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്.രാഷ്‌ട്രീയത്തിലിറങ്ങാനായി അഭിനയരംഗത്തോട് വിടപറയുകയാണെന്നും ദുല്‍ഖര്‍ സിനിമയില്‍ സജീവമായതിനാലാണ് സൂപ്പര്‍ താരം കളം മാറ്റുന്നതെന്നുമുളള വാര്‍ത്തകളാണ് പരക്കുന്നത്.ഒപ്പം പ്രായം അറുപത് കഴിയുകയും ചെയ്തു. ഇതും മമ്മൂട്ടിയെ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് കേള്‍ക്കുന്നത്.തെലുങ്ക്,തമിഴ്,ഹിന്ദി ചലച്ചിത്രമേഖലയിലേതുപോലെ ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്ന രീതി മമ്മൂട്ടിയും പിന്തുടരുമോയെന്നറിയാനാണ് മലയാളികള്‍ കാത്തിരിക്കുന്നത്.
Leave a Reply