Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:17 pm

Menu

Published on October 21, 2013 at 5:23 pm

ഋഷിരാജ് സിങാണ് സൂപ്പര്‍താരമെന്ന് മോഹന്‍ലാല്‍ തൻറെ ബ്ലോഗില്‍

superstar-mohanlal-praising-the-actions-of-transport-commissioner-rishiraj-sing-on-his-new-blog-post

തിരുവനന്തപുരം : മലയാലികളുടെ മനസ്സിൽ സൂപ്പർഹീറോയുടെ സ്ഥാനമാണ് ട്രാൻസ്പോർട്ട് കമ്മീഷനർ ഋഷിരാജ് സിംഗ് ഐ പി എ സിന്. ജനങ്ങളുടെ മനസ്സിലെ സൂപ്പർ ഹീറോയെ പുകഴ്ത്തിക്കൊണ്ട് മലയാളത്തിൻറെ സൂപ്പർസ്റ്റാരായ മോഹന്‍ലാലാണ് രംഗത്ത് വന്നത്.തൻറെ പ്രതിമാസ ബ്ലോഗിലാണ് ഋഷിരാജ് സിംഗിനെ പുകഴ്ത്തിക്കൊണ്ട് മോഹൽലാൽ രംഗത്തെത്തിയത് തന്നെ ഏറ്റവും പുതിയ ബ്ലോഗ്ഗെഴുത്തിലാണ് ലാല്‍ സിങ്കത്തെ വാനോളം പുകഴ്ത്തിയത്.
ഋഷിരാജ് സിങാണ് സൂപ്പര്‍താരമെന്ന് മോഹന്‍ലാല്‍ കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് തുടങ്ങുന്നത്. റോഡിന് നടുവില്‍ രക്ഷകനായി ഒരാള്‍ വന്നിരിക്കുകയാണ്. അഴകുള്ള മീശയും ആരെടാ എന്ന ഭാവവുമായി ഒരാള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ തലവനായി അദ്ദേഹം എത്തിയിട്ട് മാസങ്ങളാവുന്നതിന് മുമ്പ് അദ്ദേഹം നമ്മുടെ അമിതവേഗങ്ങള്‍ക്ക് വേഗപ്പൂട്ടിട്ടു- എന്നിങ്ങനെ പോകുന്ന ബ്ലോഗില്‍ മെട്രോ റെയില്‍ പദ്ധതിയുടെ തലപ്പത്ത് ഇ ശ്രീധരന്‍ വന്നതിനെക്കുറിച്ചും അതോടെ മെട്രോയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പായെന്നും ബ്ലോഗില്‍ പറയുന്നു. അതുപോലെയാണ് ഋഷിരാജ് വന്നപ്പോള്‍ മലയാളികളുടെ റോഡ്‌സംസ്‌കാരം മാറുമെന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരിക്കുന്നതെന്നും ലാല്‍ പറയുന്നു. പ്രിയപ്പെട്ട ഋഷിരാജ് സിങ്..താങ്കളുടെ പേരില്‍ ഒരേസമയം ഋഷിയും രാജാവുമുണ്ട്. ഋഷിയുടെ സമഭാവനയാര്‍ന്ന കണ്ണുകള്‍കൊണ്ട് കാര്യങ്ങള്‍ കാണുകയും രാജാവിന്റെ അധികാരമുപയോഗിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക. ഓരോ മലയാളികളുടെയും പ്രാര്‍ത്ഥന അങ്ങേയ്‌ക്കൊപ്പമുണ്ട്. ഇതേപോലെ ഇവിടെ തുടരുക രക്ഷകനായി-എന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News