Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:30 am

Menu

Published on January 18, 2017 at 10:09 am

തെരുവ്‌നായ്ക്കളെ മുഴുവനായി കൊന്നൊടുക്കാനാവില്ലെന്ന് സുപ്രീം കോടതി

supreme-court-reaction-on-stray-dog-issue-kerala-mumbai

ന്യൂഡല്‍ഹി:  തെരുവുനായ്ക്കളെ മുഴുവനായി കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി സുപ്രീം കോടതി.

രാജ്യത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന ഹര്‍ജിക്കാരിലൊരാളുടെ വാദത്തെ ശക്തമായി എതിര്‍ത്താണ് കോടതി നിലപാട് വ്യക്തമാക്കിയത്. കോടതിനിലപാടിനോട് യോജിക്കുന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് അനുവദനീയമാണ്, എങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതുചെയ്യാനെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരളം, മുംബൈ എന്നിവിടങ്ങളിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഒട്ടേറെ ഹര്‍ജികളാണ് കോടതിക്കുമുന്നിലുള്ളത്. കേരളത്തിലെ പ്രശ്‌നം ആശങ്കയുളവാക്കുന്നുണ്ടെങ്കിലും മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേരളത്തില്‍ തെരുവുനായ ശല്യം കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും ബുദ്ധിമുട്ടുളളതായി ചൂണ്ടിക്കാണിച്ചപ്പോഴും ഇതുതന്നെയായിരുന്നു കോടതിയുടെ പ്രതികരണം. തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാം. മറ്റുവഴിയില്ലെങ്കില്‍ എണ്ണംകുറയ്ക്കാനുള്ള നടപടി സ്വീകരിക്കാം. അല്ലാതെ കൊല്ലുകയല്ല വേണ്ടത്, കോടതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News