Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 11:49 pm

Menu

Published on July 2, 2013 at 11:51 am

ജിയാ ഖാന്‍ ആത്മഹത്യ:കാമുകൻ സൂരജിന് ജാമ്യം

suraj-pancholi-given-bail-in-jiah-khan-suicide-case

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ജയിലില്‍ അടയ്ക്കപ്പെട്ട നടന്‍ ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യത്തുകയും പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഒന്നിടവിട്ട ദിവസങ്ങളില്‍ ജൂഹു പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജിയയുടെ മരണം നിര്‍ഭാഗ്യകരമായ സംഭവമാണ്. പെട്ടെന്ന് വികാരത്തിന് അടിപ്പെടുന്ന സ്വഭാവമാണ് ജിയയുടേത്. ആത്മഹത്യയ്ക്ക് സൂരജ് മാത്രമല്ല ഉത്തരവാദി-ജസ്റ്റിസ് സാധന ജാധവ് നിരീക്ഷിച്ചു. ജൂണ്‍ മൂന്നിനാണ് ജിയാഖാനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News