Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:15 am

Menu

Published on April 16, 2014 at 1:25 pm

മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും

suraj-venjaramoodu-nominated-for-best-actor-awards

ന്യൂഡല്‍ഹി:ദേശിയ ചലച്ചിത്ര പുരസ്കാരത്തിനാനുള്ള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ സുരാജ് വെഞ്ഞാറമൂടും.ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്.  ഹിന്ദി ചലച്ചിത്ര താരം രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജിനെയും പരിഗണിക്കുന്നത്.ബോളിവുഡ് താരം രാജ്പാല്‍ യാദവ് ആണ് പട്ടികയിലുള്ള മറ്റൊരു നടന്‍.  ഭരത് അവാര്‍ഡിനായി രണ്ട് കോമഡി താരങ്ങള്‍ മല്‍സരിക്കുന്നു എന്ന പ്രത്യേകതയും  ഈ വര്‍ഷത്തെ ദേശീയ പുരസ്കാരത്തിനുണ്ട്. കച്ച പരിസ്‌ഥിതി ചിത്രത്തിനുള്ള അവാര്‍ഡിനും ഡോക്‌ടര്‍ ബിജുവിന്റെ ‘പേരറിയാത്തവര്‍’ പരിഗണിക്കുന്നുണ്ട്‌. മികച്ച മലയാള ചിത്രത്തിനുള്ള മത്സരത്തില്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്‌ത ’23 നോര്‍ത്ത്‌ കാത’മാണ്‌ മുന്നില്‍. ആര്‍ട്ടിസ്‌റ്റ് (ശ്യാമപ്രസാദ്‌), സ്വപാനം (ഷാജി എന്‍ കരുണ്‍), കന്യക ടാക്കീസ്‌ (കെ ആര്‍ മനോജ്‌), മൂന്നാം നാള്‍ ഞായറാഴ്‌ച (ടി എ റസാക്ക്‌) എന്നീ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളുടെ പട്ടികയിലുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News