Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 5:02 pm

Menu

Published on March 10, 2017 at 12:32 pm

മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ലെന്ന് ഔസേപ്പച്ചന്‍

surbabhi-deserveskerala-state-film-award-for-best-actress-ouseppachan

കൊച്ചി:  മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് രജിയ്ക്കല്ല സുരഭിയ്ക്കായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍.

മിന്നാമിനുങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിലെ സുരഭിയുടെ പ്രകടനം ശക്തവും തീവ്രവുമായിരുന്നുവെന്ന് ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയ ഓസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിയ്ക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നുതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവില്‍ ഇത്തവണത്തെ ജ്യൂറി അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കിയതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം എന്നാല്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭിയാണ് അര്‍ഹിച്ചിരുന്നതെന്ന് പറഞ്ഞു. താനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. സുരഭിയുടെ അഭിനയം തന്നെ ശരിക്കും അത്ഭുതപ്പെടുത്തി, അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ താന്‍ സുരഭിയെ വിളിച്ച് ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. അതെ അത്ര മനോഹരമായിരുന്നു സുരഭിയുടെ അഭിനയമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

ആ കുട്ടി കഥാപാത്രത്തില്‍ പൂര്‍ണമായും ലയിച്ച് ശരീരഭാഷ ഉള്‍ക്കൊണ്ടാണ് അഭിനയിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഔസേപ്പച്ചന്‍, സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സുരഭി പുലര്‍ത്തിയ അര്‍പ്പണബോധത്തെിന് സമാനതകളില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല മിന്നാമിനുങ്ങിലേത് വളരെ ശക്തവും തീവ്രവുമായ കഥാപാത്രമായിരുന്നു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിയ്ക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News