Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ വിഷയം ചൂടേറിക്കൊണ്ടിരിക്കുകയാണ് . അന്യേഷണങ്ങൾ പലവഴിക്കും നടന്നുകൊണ്ടിരിക്കുന്നു.ഒടുവിൽ ഇതാ പുതിയ വാർത്ത സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സുരേഷ് ഗോപിയും എത്തുന്നു. മികച്ച പോലീസ് കഥാപാത്രങ്ങളിലൂടെ ജനപ്രീതീ നേടിയ വെക്തിയാണ് സുരേഷ് ഗോപി.സോളാര്‍ വിഷയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു എന്നാണ് റിപ്പോർട്ട്.സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘ തലവന്‍ അഡീഷണല്‍ ഡി.ജി.പി ഹേമചന്ദ്രന്റെ വേഷത്തിലാകും സുരേഷ് ഗോപി എത്തുക. സോളാര്‍ ചൂടാറും മുന്‍പ് ചിത്രം പ്രദര്‍ശനശാലകളില്‍ എത്തിക്കാനാണ് പദ്ധതി. ബിജുവിന്റെയും, സരിതയുടെയും, ശാലുവിന്റെയും വേഷത്തില്‍ ആരോക്കെയാണ് അഭിനിയിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ സമയത്ത് ഇത്തരമൊരു സിനിമയ്ക്ക് ബോക്സോഫീസില്‍ വലിയ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ .
Leave a Reply