Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:24 am

Menu

Published on March 6, 2014 at 3:15 pm

നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് സുരേഷ്ഗോപിയെത്തി

suresh-gopi-visits-narendra-modi

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് നടൻ സുരേഷ് ഗോപിയെത്തി.സുരേഷ് ഗോപി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് ക്ഷണിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.രണ്ടു മണിക്കൂറോളം താരം മുഖ്യമന്ത്രിയുമായി ചെലവഴിച്ചു.വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് താരം പിന്നീട് വ്യക്തമാക്കി.കൃഷി, വിദ്യഭ്യാസം,വനം, കല-സാംസ്‌കാരികം, ചലച്ചിത്രനിര്‍മാണം തുടങ്ങിയ വിഷയങ്ങളും വിഴിഞ്ഞം തുറമുഖം പൂര്‍ണമായും കേന്ദ്രഫണ്ടില്‍ നടപ്പാക്കണമെന്നതിനെക്കുറിച്ചുമാണ് ചർച്ചയിൽ ഉണ്ടായിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.ബി.ജെ.പി.യുടെ ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ സി.ജി.രാജഗോപാല്‍,മോദിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍, ഡോ.ജയചന്ദ്രന്‍ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33