Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: ആരാധന മൂത്ത് തന്നെ കാണാനായി വാഹനത്തെ പിന്തുടര്‍ന്നവര്‍ക്ക് നടന് സൂര്യയുടെ സ്നേഹത്തോടെയുള്ള ശാസന.
തങ്ങളുടെ ഇഷ്ടതാരത്തെ ഒരു നോക്ക് കാണാനും അടുത്ത് നിന്ന് ഫോട്ടോ എടുക്കാനും ആരാധകര്‍ പലതും ചെയ്യാറുണ്ട്. അത്തരമൊരു അുഭവമാണ് സൂര്യയ്ക്കും കഴിഞ്ഞദിവസം ഉണ്ടായത്. തന്റെ ഏറ്റവും പുതിയ ചിത്രം സിങ്കം 3യുടെ പ്രചരണാര്‍ത്ഥം സൂര്യ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
തൃശൂര്‍ കുരിയച്ചിറ ലീ ഗ്രാന്റ് ഓഡിറ്റോറയത്തില്‍ ആരാധകര്‍ നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുകയായിരുന്ന സൂര്യയും സംവിധായകന് ഹരിയും സഞ്ചരിച്ച വാഹനത്തെ ഒരുപറ്റം ചെറുപ്പക്കാര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു.
അതിവേഗത്തില്‍ പോകുന്ന സൂര്യയുടെ കാറിന് പിന്നാലെ മൊബൈല്‍ ക്യാമറയുമായായിരുന്നു ചെറുപ്പക്കാര്‍ കുതിക്കുകയായിരുന്നു. കുറച്ചുദൂരമെത്തിയതോടെ സൂര്യ വണ്ടി നിര്‍ത്തുകയും തന്നെ കാണാനായി ബൈക്കില്‍ നിന്നിറങ്ങിയ ആരാധകരോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് പറയുകയുമായിരുന്നു.
അല്പം ദേഷ്യത്തിലായിരുന്ന സൂര്യ, നിങ്ങളെ എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ ഇതുപോലെ സ്പീഡില്‍ ബൈക്കില്‍ പിന്തുടര്ന്നുള്ള ആരാധന ഒട്ടും ഇഷ്ടമല്ലെന്നും പറഞ്ഞു. എവിടെവെച്ച് വേണമെങ്കിലും തന്നെ കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടിത്തിലുള്ള ആരോ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൂര്യയുടെ മാസ് സിനിമ സിങ്കത്തിന്റെ മൂന്നാം ഭാഗമാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ മുന്‍ ചിത്രം 24 കേരളത്തില്‍ എത്തിച്ച സോപാനം എന്റര്‍ട്ടെയ്ന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ശ്രുതി ഹാസനും അനുഷ്ക ഷെട്ടിയുമാണ് നായികമാര്‍.
Leave a Reply