Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 7:38 am

Menu

Published on October 1, 2019 at 11:10 am

പുഴകളുടെ തീരത്തുള്ള നിർമാണത്തെക്കുറിച്ചു സർവേ നടത്താൻ സുപ്രീം കേ‍ാടതി ഉത്തരവിട്ടു..

survey-to-find-encroachments-on-river-bank

പാലക്കാട് : മരട് കേസിലെ സുപ്രീം കേ‍ാടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുഴകളുടെ തീരത്തെ നിർമാണങ്ങളെക്കുറിച്ചു സംസ്ഥാന തീരദേശ പരിപാലന അതേ‍ാറിറ്റി സർവേ നടത്തും. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഉപ്പുവെള്ളം കയറുന്ന പുഴകൾ മാത്രമാണ് ഉൾപ്പെടുന്നതെങ്കിലും നീർത്തട സംരക്ഷണ അതേ‍ാറിറ്റിയുടെ സഹകരണത്തേ‍ാടെ മറ്റു പുഴകളുടെയും കണക്കെടുക്കും.

തിരുവനന്തപുരം മുതൽ കാസർകേ‍ാട് വരെയുള്ള ലംഘനങ്ങൾ ജില്ല തിരിച്ചു തയാറാക്കിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവ, കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ നിർമിച്ചതിലെ ലംഘനം, നിയമം പൂർണമായി ലംഘിച്ചവ എന്ന രീതിയിലുള്ള പട്ടികയിൽ പല വൻകിട നിർമാണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ചില കെട്ടിടങ്ങൾക്കു പിന്നീട് ഉപാധികളേ‍ാടെ അംഗീകാരം ലഭിച്ചതിനാൽ പട്ടിക പുതുക്കി ഇറക്കുമെന്നാണ് അറിയുന്നത്.

അതേ‍ാറിറ്റിയുടെ അനുമതി ലഭിക്കും മുൻപു നിർമാണം നടത്തിയ വീടുകൾക്കു മാനദണ്ഡമനുസരിച്ച് ഇളവു നൽകാൻ വ്യവസ്ഥയുണ്ട്. നീർത്തട സംരക്ഷണം ശക്തമാക്കാനുള്ള ബേ‍ാധവൽക്കരണത്തിന്റെ ഭാഗം കൂടിയാണു നടപടി. 5 വർഷത്തിനിടയിലാണു പുഴയേ‍ാരങ്ങളിൽ അനധികൃത നിർമാണം വർധിച്ചതെന്നു വിദഗ്ധർ വിലയിരുത്തുന്നു. കണ്ണൂർ വളപട്ടണം പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ആരംഭിച്ച കണ്ടൽ പാർക്ക് സുപ്രീം കേ‍ാടതി ഉത്തരവനുസരിച്ചു 2011ൽ പൂട്ടിയിരുന്നു. ഇതേത്തുടർന്നു നിയമം അടിസ്ഥാനമാക്കി മേഖല തിരിച്ചു ഭൂപടം തയാറാക്കിയെങ്കിലും കേന്ദ്ര അംഗീകാരം ലഭിക്കാൻ വൈകി.

Loading...

Leave a Reply

Your email address will not be published.

More News