Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:34 pm

Menu

Published on August 20, 2013 at 4:03 pm

സൂര്യക്ക് പകരം ധ്രുവനക്ഷത്രത്തിൽ വിക്രം നായകന്‍

surya-not-join-for-gautam-menons-film-dhruva-natchatiram

ചെന്നൈ : സൂര്യയെ ഇന്നുകാണുന്ന മുൻ നിര താരമായി മാറാൻ സഹായിച്ചത് ഗൌതം മേനോന്‍റെ കാക്ക കാക്ക എന്ന ചിത്രമാണ് .എന്നാൽ സംവിധായകനായ ഗൌതം വാസുദേവ് മേനോന്‍ തന്‍റെ പുതിയ ചിത്രമായ ധ്രുവനക്ഷത്രത്തിന്‍റെ തിരക്കഥയുമായി സൂര്യയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി .ഇരുവരും അടുത്ത സുഹൃത്തുക്കളായതുകൊണ്ടാകണം പുതിയ ചിത്രമായ ധ്രുവനക്ഷത്രത്തില്‍ വീണ്ടും സൂര്യയെത്തന്നെ നായകനാക്കണം എന്ന് ഗൌതം തീരുമാനിച്ചത് .ചിത്രത്തിന്റെ പൂജയും കഴിഞ്ഞു . എന്നാൽ സിങ്കം 2 വിന്‍റെ ചിത്രീകരണം നീണ്ടു പോയതുകൊണ്ട് ധ്രുവനക്ഷത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് തുടങ്ങാൻ കഴിയാതെ വന്നു.പിന്നീട് തിരക്കഥ മാറ്റിയെഴുതണമെന്ന ആവശ്യം സൂര്യ ഉന്നയ്ച്ചു.തിരക്കഥ മാറ്റി എഴുതിയതിന് ശേഷം വീണ്ടും സൂര്യയെ സമീപിച്ചു എന്നാല്‍ വീണ്ടും ഗൌതമിന് നിരാശയായിരുന്നു ഫലം .ധ്രുവനക്ഷത്രം നടക്കണമെങ്കില്‍ വീണ്ടും തിരക്കഥ മാറ്റാന്‍ ഒരു നിര്‍ദേശവും അതിനു വേണ്ടി തനിക്ക് വേണ്ടപ്പെട്ട ചില വ്യക്തികളുടെ സഹായം സ്വീകരിക്കാന്‍ ഒരു ഉപദേശവും സൂര്യ തന്‍റെ പഴയ സുഹൃത്തിന് നല്‍കി.ഒടുവിൽ അപമാനിതനായ ഗൌതം സൂര്യയെ മാറ്റി പകരം വിക്രമിനെ വച്ച് ധ്രുവനക്ഷത്രം ചെയ്യാനുള്ള തീരുമാനത്തിലാണ് ‍.ഷങ്കറിന്‍റെ ഐ കഴിഞ്ഞാലുടന്‍ ഈ സിനിമ തുടങ്ങാമെന്ന് വിക്രം ഗൌതമിന് ഉറപ്പുകൊടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News