Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 5:23 am

Menu

Published on November 20, 2018 at 3:14 pm

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്‌

sushma-swaraj-says-wont-contest-elections-due-to-health-reasons

വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌.

ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്‌ അവര്‍ പറഞ്ഞു. 66 കാരിയായ സുഷമാ സ്വരാജ് നിലവില്‍ മധ്യപ്രദേശിലെ വിദിശ ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News