Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on October 30, 2013 at 11:47 am

സുഷ്‌മിതാ സെൻ പ്രണയത്തിൽ!!!

susmitha-sen-hung-with-new-affair

ബോളിവുഡിലെ സുന്ദരിയായ ‘കെട്ടാ മങ്ക’ കളിൽ ഒരാളായ സുസ്‌മിത സെൻ പ്രണയത്തിലാണെന്ന് വാർത്തകൾ പരക്കുന്നു. പ്രായം ഏറെ ആയ താരത്തിന്റെ പേരിൽ ഉയർന്നിരിക്കുന്ന പുതിയ ആരോപണം റിത്വിക്‌ ഭാസീൻ എന്ന റസ്‌റ്റോറന്റ്‌ ഉടമയുമായി ബന്ധപ്പെട്ടാണ്‌. ഹോട്ടലുടമയേയാണോ മുൻ വിശ്വസുന്ദരിക്ക്‌ കിട്ടിയത്‌ എന്ന്‌ വിചാരിച്ച്‌ നെറ്റി ചുളിക്കാൻ വരട്ടെ മുംബൈയിൽ രണ്ട്‌ നൈറ്റ്‌ ക്‌ളബ്ബുകൾ കൂടി ഭാസീന്‌ സ്വന്തമായിട്ടുണ്ട്‌. അതായത്‌ സുസ്‌മിത പിടിച്ചിട്ടുള്ളത്‌ പുളിങ്കൊമ്പിൽ തന്നെയാണ്. രണ്ടു ദിവസം മുന്പ്‌ ഭാസീന്റെ ജന്മദിന ചടങ്ങിൽ എത്തിയ സുസ്‌മിതാസെൻ അവിടെ വളരെ നേരം ചെലവഴിച്ച ശേഷമാണ്‌ മടങ്ങിയതെന്നാണ്‌ വാർത്തകൾ. തങ്ങൾ വളരെ നല്ല സുഹൃത്തുക്കൾ ആണെന്നും സുസ്‌മിത പറയുക കൂടി ചെയ്‌തതോടെ പാപ്പരാസി മാധ്യമങ്ങൾ എല്ലാം അങ്ങ്‌ ഉറപ്പിച്ച മട്ടാണ്‌. ഭാസീൻ ആകട്ടെ ലോകത്തിലെ ഏറ്റവും മികച്ച സുന്ദരിമാരിൽ ഒരാളുമായി തന്റെ പേര്‌ ചേർത്ത്‌ വായിക്കുന്നതിൽ പുളകിതനാക്കിയിട്ടുണ്ട്‌. വെറുതെ പറഞ്ഞതല്ലാട്ടോ..കാരണം, നഗരത്തിലെ ഏറ്റവും ചൂടൻ ദമ്പതികളിൽ ഒന്നായിരിക്കും തങ്ങൾ എന്ന്‌ ഭാസീൻ പ്രതികരിച്ചതായിട്ടാണ്‌ വിവരം.

Loading...

Leave a Reply

Your email address will not be published.

More News