Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:08 am

Menu

Published on June 21, 2013 at 11:06 am

നടി സ്വര്‍ണ തോമസ് ഫ്ലാറ്റില്‍ നിന്ന് വീണു.

swarna-thomas-hospitalised-after-falling-down-from-her-flat

കൊച്ചി: മലയാളസിനിമയിലെ പുതുമുഖ നടി സ്വര്‍ണ തോമസി(19)ന് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റു. എളമക്കരയിലെ ഗ്യാലക്‌സി ഫ്ലാറ്റിലെ നാലാം നിലയില്‍ നിന്നാണ് വീണത്. തുടര്‍ന്നാണ് കാലിനും കൈകള്‍ക്കും പരിക്കേറ്റു. മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ‘ബഡ്ഡി’ എന്ന ചിത്രത്തില്‍ സഹനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വർണ. ബുധനാഴ്ച വൈകീട്ട് ഫ്ലാറ്റിനു പുറത്തായുള്ള ബാല്‍ക്കണിക്കു സമീപം ചവിട്ടുപടിയില്‍ നിന്ന് ഇറങ്ങവേ താഴേക്കുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ ഇവരെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അച്ഛന്‍ മലയാളിയും അമ്മ മഹാരാഷ്ട്രക്കാരിയുമായ സ്വര്‍ണ മുംബൈയിലാണ് താമസമെങ്കിലും ഷൂട്ടിങ്ങ് തിരക്കുകളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ഏതാനും നാളുകളായി എറണാകുളത്താണ്.

Loading...

Leave a Reply

Your email address will not be published.

More News