Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:40 am

Menu

Published on December 12, 2013 at 12:48 pm

ശ്വേതാമേനോന്‍ തമിഴിലേക്ക്‌!

swetha-menon-heading-to-kollywood

ശ്വേത മേനോൻ വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു.കെ ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന തൂണൈ മുതല്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ശ്വേത നായികയായി അരങ്ങേറുന്നത്.രാഷ്‌ട്രീയ ആക്ഷേപഹാസ്യം പറയുന്ന തുണൈ മുതല്‍വറാണ്‌ ശ്വേതയെ തമിഴിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. സ്വന്തം നിര്‍മ്മാണക്കമ്പനിക്ക്‌ വേണ്ടി ഭാഗ്യരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേതയായിരിക്കും പ്രധാനവേഷത്തിലെന്നാണ്‌ സൂചനകള്‍. തന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ തന്നെ തമാശയ്‌ക്ക് ചിത്രത്തില്‍ അര്‍ഹമായ പ്രാധാന്യമുണ്ടെന്ന്‌ ഭാഗ്യരാജ്‌ തന്നെ വ്യക്‌തമാക്കുന്നു.അതേസമയം ഹഷീം മാരിക്കാറിന്റെ ദ്വിഭാഷാചിത്രമായ കേള്‍വിയുടെ തിരക്കിലാണ്‌ ശ്വേത. ഇതുകൂടാതെ 100 ഡിഗ്രി സെല്‍ഷ്യസ്, പ്ലാറ്റ് ഫോം നമ്പര്‍ വണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.കൊല്ലത്തെ വള്ളംകളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം വാര്‍ത്തയില്‍ നിന്നും അകന്നുകഴിയുകയായിരുന്ന താരം വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനകളാണ്‌ നല്‍കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News