Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേണ്ടിവന്നാല്‍ ഞാൻ ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായും അഭിനയിക്കും.അഭിനയം തന്റെ ജോലിയാണ്. അതിന്റെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കേണ്ടി വന്നാലും തനിക്ക് ലജ്ജയില്ല .ജോലിചെയ്യുമ്പോള്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നു അത്രേയുള്ളൂ…. ഈ വാക്കുകൾ ശ്വേതയുടെതാണ്.ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കാന്‍ തന്നെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടം. സിനിമയില്‍ സ്വന്തം വ്യക്തിത്വത്തിനു സ്ഥാനം ഇല്ല. നമ്മള്‍ കഥാപാത്രമായി മാറുകയാണ്. ടിവി പരിപാടി അവതരിപ്പിക്കുമ്പോള്‍ ശ്വേതാ മേനോന്റെ വ്യക്തിത്വമാണ് പുറത്തു വരുന്നതെന്നും ശ്വേത പറഞ്ഞു.
ശ്വേതയും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പിറന്നുവീണ ശ്വേതയുടെ കുഞ്ഞു മാലാഖയും ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരൂന്നു .കളിമാണ്ണ്‍ എന്ന സിനിമയിൽ പ്രസവ രംഗം ചിത്രീകരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ തല പൊക്കിയത്.സിനിമ എന്ന ആശയം വരുംമുമ്പുതന്നെ ഞാനും ഭര്‍ത്താവും പ്രസവം ചിത്രീകരിക്കണം എന്നു നിശ്ചയിച്ചിരുന്നു എന്ന് ശ്വേത പറയുന്ന.പ്രസവം എന്നത് കളിമണ്ണ് എന്ന സിനിമയിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഇത്രയും വിവാദമാക്കേണ്ട ആവശ്യമൊന്നുമില്ല. അതു സിനിമ കാണുമ്പോള്‍ ബോധ്യമാവും.,ശ്വേത കൂട്ടിച്ചേർത്തു.
Leave a Reply