Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡമാസ്കസ്: രാസായുധശേഖരം സംബന്ധിച്ച ആദ്യഘട്ട റിപ്പോര്‍ട്ട് സിറിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സിക്ക് കൈമാറി. ഓര്‍ഗനൈസേഷന്‍ ഓഫ് ദ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പന്‍സി (ഒ.പി.സി.ഡബ്ള്യൂ) ഏജന്‍സിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.രാസായുധ നിര്‍മാര്‍ജനത്തിനുള്ള യു.എസ് – റഷ്യ ആറിന പദ്ധതിയുടെ ഭാഗമായാണ് സിറിയ വിശദാംശങ്ങള്‍ കൈമാറിയത്. റിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് വരികയാണെന്ന് ഒ.പി.സി.ഡബ്ള്യൂ വക്താവ് മൈക്കില്‍ ലുഹാന്‍ അറിയിച്ചു.സിറിയയിലെ രാസായുധശേഖരം നശിപ്പിക്കാന്‍ 100 കോടി ഡോളറിന്റെ ചെലവ് വരുമെന്ന് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Leave a Reply