Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:18 pm

Menu

Published on September 30, 2017 at 2:30 pm

പൊതുവേദിയില്‍ ധന്‍സികയെ അപമാനിച്ച് ചിമ്പുവിന്റെ അച്ഛന്‍; പൊട്ടിക്കരഞ്ഞ് നടി

t-rajendar-insults-sai-dhansika

നടി ധന്‍സികയെ പൊതുവേദിയില്‍വെച്ച് അപമാനിച്ച് സംവിധായകനും നടനും നിര്‍മ്മാതാവുമായ ടി. രാജേന്ദര്‍. വിഴിത്തിരു എന്ന സിനിമയുടെ വാര്‍ത്താസമ്മേളത്തിനിടെ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജേന്ദ്രര്‍ ധന്‍സികയ്ക്കു നേരെ പൊട്ടിത്തെറിച്ചത്.

ഇതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച സംവിധായകനോട് തന്റെ ഭാഗം വ്യക്തമാക്കാന്‍ ധന്‍സിക ശ്രമിച്ചെങ്കിലും നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി. രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ തന്റെ പേര് പോലും പറയാന്‍ മറന്നത്. ലോകത്തിന്റെ സ്റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ലെന്നുമായിരുന്നു രാജേന്ദറിന്റെ പ്രതികരണം.

ധന്‍സിക ഉടന്‍ ഇടപെട്ടെങ്കിലും രാജേന്ദര്‍ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു. നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴിയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. വിവാദം സൃഷ്ടിക്കാനല്ല ഞാന്‍ ഈ പറയുന്നത്, രാജേന്ദര്‍ തുറന്നടിച്ചു.

തനിക്കെതിരെ സംവിധായകന്‍ രൂക്ഷമായി സംസാരിച്ചതോടെ ധന്‍സിക വേദിയില്‍ കരയുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരാരും തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തില്ല.

എന്നാല്‍ ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ചതിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്തെത്തി. ടി.ആറിന്റെ പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ധന്‍സികയ്ക്ക് പറ്റിയ തികച്ചും സ്വാഭാവികമായ മറവി മാത്രമാണെന്നും വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കും ഇതുപോലുള്ള മറവി സംഭവിച്ചിട്ടുണ്ടെന്നും തന്റെ തെറ്റുമനസിലാക്കിയ ധന്‍സിക മാപ്പു ചോദിച്ചിട്ടും മകളുടെ പ്രായമുള്ള നടിക്ക് ടി.ആര്‍ മാപ്പ് നല്‍കാതിരുന്നത് മോശമായെന്നും വിശാല്‍ പറയുന്നു.

രാജേന്ദറിനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ വ്യക്തമാക്കി. സിനിമ മേഖലയിലേക്ക് പെണ്‍കുട്ടികള്‍ വളരെ കഷ്ടപ്പെട്ടാണ് കടന്നു വരുന്നത്. ധന്‍സികയെ തനിക്ക് നന്നായി അറിയാം അവളെ അറിയുന്നവര്‍ക്കെല്ലാം അറിയാം അവള്‍ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യില്ലെന്നും വിശാല്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News