Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ജുഡ്‌വയുടെ രണ്ടാം ഭാഗം ജുഡ്‌വാ 2വില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് താപ്‌സീ പന്നു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകന്‍. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ഒരു നായിക.
തപ്‌സിയുടെയും ഇലിയാന ഡിക്രൂസിന്റെയും പരിണീതി ചോപ്രയുടെയും പേരുകളാണ് മറ്റു റോളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഈ വാര്‍ത്തകള്‍ക്കിടയിടെയാണ് ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് താപ്‌സി രംഗത്തെത്തിയത്.
‘ജുഡ്‌വയുടെ ഭാഗമാകുക എന്നത് സന്തോഷമുള്ള കാര്യമാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാകും അത്.’അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത് അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രമായെത്തിയ പിങ്ക് ആണ് തപ്‌സീ നായികയായെത്തിയ അവസാന ചിത്രം. മോഡലിങ്ങിലൂടെ തുടങ്ങി തെലുങ്കിലൂടെയാണ് തപസി സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പിങ്കിലെ മിനാല്‍ അറോറയാണ് തപ്‌സിയെ ശ്രദ്ധേയയാക്കുത്.97ല്‍ ഡേവിഡ് ധവാന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ചിത്രമാണ് ജുഡ്‌വാ. സല്‍മാന്‍ ഖാന്‍, കരിഷ്മ കപൂര്‍, രംഭ എിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.
Leave a Reply