Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 9:11 pm

Menu

Published on August 20, 2016 at 11:04 am

ഇത് സത്യമോ മിഥ്യയോ…? തൊട്ടുമുന്നില്‍ പ്രേതം: ഭയന്ന് വിറച്ച് തമിഴ് നടന്‍;വീഡിയോ വൈറൽ

tamil-actor-soori-real-ghost-encounter

തമിഴ് ഹാസ്യതാരം സൂരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ചർച്ചാവിഷയം.രാത്രിയിൽ രണ്ടര മണിക്ക് കാറിൽ സഞ്ചരിക്കുമ്പോൾ നടു റോഡില്‍ പ്രേതത്തെ താരം കാണുകയും അത് വീഡിയോ രൂപത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മൈ റിയല്‍ ഗോസ്റ്റ് എന്‍കൗണ്ടര്‍, ഇത് സത്യമാണ്’ എന്നാണ് നടന്‍ ഫേസ്‌ബുക്കിൽ കുറിച്ചത്. കോയമ്പത്തൂര്‍- പഴനി റോഡില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഷൂട്ടിംഗ് സെറ്റില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്കുള്ള മടക്കയാത്രയിലാണ് നടൻ ഈ പേടിപ്പിക്കുന്ന അനുഭവം ഉണ്ടായത്.നടനും ഡ്രൈവറും മാത്രമായിരുന്നു അപ്പോൾ കാറിൽ ഉണ്ടായിരുന്നത്.പെട്ടെന്ന് റോഡിന് നടുവിന്‍ അസാധാരണമായ ഒരു വസ്തു പ്രത്യക്ഷപ്പെട്ടു.ആദ്യം വെറുതെ തോന്നിയതാണെന്ന് വിചാരിച്ചെങ്കിലും ആ രൂപം റോഡിന് കുറുകെ വന്ന് നിന്നു. ഇതേത്തുടര്‍ന്ന് ലൈറ്റ് ഓഫ് ചെയ്ത് കാര്‍ മുന്നോട്ടു പോകാന്‍ ഡ്രൈവറോട് സൂരി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇത് ആളെപറ്റിക്കാന്‍ നടന്‍ ചെയ്ത പണിയാണെന്ന് ആരാധകര്‍ പറയുന്നു. ഇതൊരു പ്രാങ്ക് വീഡിയോ ആണെന്ന് തെളിവുകളോടെ ട്രോളര്‍മാര്‍ സമര്‍ത്ഥിക്കുന്നു. പറഞ്ഞുപഠിപ്പിച്ച ഡയലോഗ് കൃത്യസമയത്ത് ഡ്രൈവര്‍ പറഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ അഭിനയം മഹാമോശമാണെന്നും പറയുന്നു. രാത്രിയില്‍ എന്തിനാണ് വീഡിയോ ഓണാക്കിയത്, ദൂരെ നിന്നു തന്നെ അത് പ്രേതമാണെന്ന് നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് താരത്തിനോട് ട്രോളര്‍മാര്‍ ചോദിക്കുന്നത്.

പ്രേതത്തെ ഇടിച്ചിടാന്‍ ഡ്രൈവറോട് സൂരി പറയുന്നുണ്ട്. ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് ഇടിക്കാന്‍ തയാറെടുക്കുമ്പോള്‍ തന്നെ പ്രേതം കാറിന്റെ മുകളില്‍ കയറുന്നത് കാണാം. ലൈറ്റ് ഓഫ് ചെയ്തത് കാറിനു മുകളില്‍ പ്രേതത്തിന് വലിഞ്ഞു കയറാന്‍ സമയം നല്‍കിയതാണെന്നാണ് ചിലരുടെ ആരോപണം. ഞങ്ങളെ കണ്ടാല്‍ നിങ്ങള്‍ക്ക് ഭ്രാന്തന്മാരെപ്പോലെ തോന്നുന്നുണ്ടോ? ഇത് വര്‍ക്ക് ഔട്ട് ആയില്ല, പുതിയത് എന്തെങ്കിലും കൊണ്ടുവരൂ എന്നാണ് മറ്റു ചിലര്‍ നടനെ പരിഹസിക്കുന്നത്. ഇടിച്ചിടാന്‍ അത് പട്ടിയോ പൂച്ചയോ ആണോ? ഒരുപക്ഷേ മാനസിക നില തെറ്റിയ ആളാണെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും എന്ന് ചിലര്‍ ചോദിക്കുന്നു.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News