Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:27 am

Menu

Published on June 7, 2013 at 10:46 am

മലയാളി പ്രേക്ഷകരോട് കടപ്പാടുണ്ടെന്ന് തമിഴിലെ സൂപ്പര്‍താരം സൂര്യ

tamil-actor-surya

കൊച്ചി: തമിഴിലെ യുവ സൂപ്പര്‍താരം സൂര്യ കൊച്ചിയില്‍. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സിങ്കം എന്ന തമിഴ് സിനിമയുടെ രണ്ടാം ഭാഗമായ സിങ്കം-2ന്റെ പ്രചാരണാര്‍ഥമാണ് സൂര്യ കൊച്ചിയിൽ എത്തിയത്. ചിത്രം ഈ മാസം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. തന്റെ സിനിമാജീവിതത്തില്‍ മലയാളം എന്നും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫ്രണ്ട്സ് എന്ന മലയാള ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ അഭിനയിക്കാന്‍ സാധിച്ചത് ആദ്യ ബ്രേക്കായിരുന്നു. ദിലീപ് നായകനായ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചു. ഈ രണ്ടു ചിത്രങ്ങള്‍ക്കും തന്റെ അഭിനയജീവിതത്തില്‍ മുഖ്യ പങ്കുണ്ട്. സിങ്കം-2ല്‍ മലയാളത്തിന്റെ പ്രിയ നടന്‍ റഹ്മാനും അഭിനയിക്കുന്നുണ്ട്. തന്റെ ചിത്രങ്ങള്‍ സ്വീകരിക്കുന്ന കേരളത്തിലെ പ്രേക്ഷകരോടു തനിക്ക് നന്ദിയുണ്ടെന്നും ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിനുപുറത്തു കാത്തുനിന്ന ആരാധകവൃന്ദത്തിന് കൈനല്‍കിയാണ് സൂര്യ മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News