Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:50 am

Menu

Published on October 28, 2013 at 10:39 am

തമിഴകം കൈവിടുന്നു… നസ്രിയയ്‌ക്ക് റോളില്ല!!

tamil-film-industry-is-leaving-nazriya

നെയ്യാണ്ടി വിവാദം മലയാളി സുന്ദരി സസ്രിയ നസിമിന്‌ ഒന്നിനു പുറകെ ഒന്നായി തിരിച്ചടി തന്നെ. വിവാദത്തിൻറെ ഓളങ്ങൾ നിലച്ചിട്ടും താരത്തിന്‌ തമിഴ്‌ ചിത്രങ്ങള്‍ നഷ്‌ടമാവുകയാണ്‌ . ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുരുഗദോസ്‌ സംവിധാനം ചെയ്യുന്ന വിജയ്‌ ചിത്രത്തില്‍ നിന്നും നസ്രിയയെ ഒഴിവാക്കിയതായാണ്‌. നസ്രിയയെ രണ്ടാം നായികയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാല്‍, നെയ്യാണ്ടിയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ സസ്രിയ ചെന്നൈ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കും നടിഗര്‍ സംഘത്തിനും പരാതി നല്‍കിയത്‌ അണിയറക്കാരെ മറിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്‌. പുതിയ നായികയായി സാമന്തയെ തീരുമാനിച്ചു . നേരത്തെ ജീവയുടെ ‘നീനല്ല വരുവാഡയില്‍ നിന്നും നസ്രിയയെ ഒഴിവാക്കിയയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലും നെയ്യാണ്ടി വിവാദത്തിനു ശേഷം നസ്രിയയെ ഒഴിവാക്കാന്‍ ജീവ നിര്‍ദേശിക്കുകയായിരുന്നത്രെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News