Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വീട്ടിന് മുന്നില്‍ പിച്ചയെടുക്കല്‍ സമരം തുടങ്ങാന്‍ വിതരണക്കാരുടെ തീരുമാനം.നാളെ മുതല്‍ പ്രതിഷേധസമരം നടത്താനാണ് വിതരണക്കാരുടെ തീരുമാനം. മെഗാ പിച്ചൈ എന്ന പേരിലാണ് പ്രതിഷേധം.നേരത്തെ നിരാഹാരസമരം നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് തെണ്ടല്‍ സമരം നടത്താന്‍ വിതരണക്കാര്‍ തീരുമാനിച്ചത്.നഷ്ടം വന്ന 35 കോടി രൂപ മടക്കി നല്‍കണമെന്നാണ് നിര്‍മ്മാതാവ് റോക്‌സിന്‍ വെങ്കടേശ്വറിനോട് വിതരണക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സുഹൃത്തും സിനിമാ വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യനെ രജനി നിയമിച്ചിരുന്നു. പ്രശ്‌നം പഠിച്ച സുബ്രമഹ്‌ണ്യന്‍, വിതരണക്കാര്‍ക്ക് നഷ്‌ടം സംഭവിച്ചതായി രജനീകാന്തിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷവും തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാര്‍ തെണ്ടല്‍ സമരത്തിലേക്ക് നീങ്ങുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന വടിവേലു പറഞ്ഞു. ചൊവ്വാഴ്‌ച മുതല്‍ തെണ്ടല്‍ സമരം തുടങ്ങാനാണ് നിലവിലെ തീരുമാനം.ഇറോസ് ഇന്റര്‍നാഷ്‌ണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ലിംഗയുടെ സാറ്റലൈറ്റ് റൈറ്റ് 100 കോടി രൂപയ്‌ക്കാണ് വിറ്റത്. തങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം രജനിയുടെ പ്രതിഫലത്തിന്റെ പകുതി പോലും വരില്ലെന്നും വിതരണക്കാര്‍ പറഞ്ഞു.
Leave a Reply