Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:00 am

Menu

Published on February 13, 2017 at 10:40 am

രാഷ്ട്രീയ പ്രതിസന്ധി; പനീല്‍സെല്‍വവും ശശികലയും ഇന്ന് ഗവര്‍ണറെ കണ്ടേക്കും

tamil-nadu-politics-vk-sasikala-panneerselvam-governor

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ വി.കെ ശശികല പക്ഷവും ഒ. പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും.

ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനത്തിലെത്തുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. അതേസമയം, പനീര്‍സെല്‍വം അല്‍പ്പസമയത്തിനകം സെക്രട്ടേറിയറ്റിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത്. എം.എല്‍.എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചിന് ഡി.എം.കെ ആസ്ഥാനത്ത് വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണ് യോഗം.

അതേസമയം, കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍എമാരോടു സംസാരിക്കവെ ശശികല വികാരാധീനയായി. എം.എല്‍എമാരോടു സംസാരിക്കവേ കണ്ണീരണിഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. എം.എല്‍.എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു.

ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എം.ജി.ആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബി.ജെ.പിയും ഡി.എം.കെയുമാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News