Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കിയ പെണ്‍കുട്ടിക്ക് കരള്‍വീക്കം.ലണ്ടനിലെ ഒരു പെണ്‍കുട്ടിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.സ്ലിം ബ്യൂട്ടിയാവാനായി ദിവസവും മൂന്നും കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിച്ചതാണ് പെൺകുട്ടിയുടെ ആരോഗ്യം അപകടത്തിലാക്കിയത്.ഗ്രീന്‍ ടീയിലെ ‘കമേലിയ സിനെസിസ്’ എന്ന വസ്തുവാണ് കരള്‍വീക്കത്തിന് കാരണമായത്. അതിത വണ്ണം കുറയ്ക്കാന്‍ യെമന്‍ പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയാണ് ഗ്രീന്‍ ടീ ഉപയോഗിച്ചത്. ഒടുവില്‍ കരള്‍വീക്കം ബാധിച്ച പെണ്‍കുട്ടിക്ക് രോഗം വഷളായി മഞ്ഞപ്പിത്ത ബാധയുമുണ്ടായി.തുടർന്നു നടത്തിയ പരിശോധനയിലാണു പെൺകുട്ടിയ്ക്കു കരൾവീക്കമാണെന്നു കണ്ടെത്തിയത്. മദ്യപിക്കുകയോ അമിതമായ അളവിൽ മരുന്നുകളോ കഴിക്കാത്ത പെൺകുട്ടിയ്ക്കു കരൾവീക്കം ബാധിച്ചതെങ്ങനെയാണെന്ന പരിശോധനയിലാണ് വില്ലൻ ഓൺലൈൻ വഴി വാങ്ങിയ ചൈനീസ് നിർമിത ഗ്രീൻ ടീയാണെന്നു കണ്ടെത്തിയത്.100 ബാഗുകളടങ്ങിയ രണ്ടടു ബോക്സ് ഗ്രീൻ ടീ ബാഗുകളാണ് പെൺകുട്ടി വാങ്ങിയത്. അതു ദിവസത്തിൽ മൂന്നുപ്രാവശ്യം കുടിക്കാനും തുടങ്ങി. ചൈനീസ് ഉൽപ്പന്നമായി ഗ്രീൻ ടീയിൽ അടങ്ങിയതെന്തൊക്കെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നുമില്ല. അതേസമയം ഗ്രീൻ ടീയുടെ കൃത്യമായ അളവിലുള്ള ഉപയോഗം ആരോഗ്യത്തിനു നല്ലതാണെന്നും തേയിലകളിൽ തളിക്കുന്ന വിഷനാശിനികളോ ഫ്രഷ് അല്ലാത്ത ഘടകങ്ങളോ ആകാം ഇത്തരം അസുഖങ്ങളിലേക്കു നയിക്കുന്നതെന്നുമാണ് ഡോക്ടർമാർ പറയുന്നത്.ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിന് ദോഷകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply