Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:04 pm

Menu

Published on October 9, 2013 at 11:52 am

പാരിസ്സിൽ യുവതിയെ കുരിശില്‍ തറച്ചു

teenage-woman-crucified-as-part-of-a-week-long-exorcism-carried-out-by-her-boyfriend-and-three-of-his-religious-friends

പാരിസ് : കമിതാക്കളുടെ പറുദീസയായ പാരീസിലാണ് ഈ ക്രൂരമായ സംഭവം നടന്നിരിക്കുന്നത്. പിശാചു ബാധിച്ചിട്ടുണ്ട് എന്നാരോപിച്ച് 19കാരിയായ യുവതിയെ കാമുകനും അമ്മയും കൂട്ടുകാരും ചേര്‍ന്ന് കുരിശില്‍ തറച്ചു. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടക്കുന്നത്. സെവന്ത് ഡേ അദ്വട്ടീസ് എന്ന സഭാ വിഭാഗത്തില്‍ പെട്ടവരാണ് വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ക്രൂരകൃത്യം നടത്തിയത്. പാരീസിന്റെ സമീപ പ്രദേശമായ ഗ്രീനിയിലുള്ള ഒരു ഫ്ലാറ്റില്‍ നിന്നാണ് പോലിസ്‌ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. യേശുവിനെ കുരിശില്‍ തറച്ചിരുന്നത് പോലെ പെണ്‍കുട്ടിയെ കുരിശില്‍ കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു. കുരുശില്‍ നില്‍ക്കുന്ന സമയവും പെണ്‍കുട്ടിയെ അവര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മരിക്കാതിരിക്കാനായി വെള്ളവും കുറച്ചു കുക്കിംഗ് ഓയിലും മാത്രമാണ് പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. അമേരിക്ക ആസ്ഥാനമായുള്ള പ്രോട്ടസ്റ്റ്‌ സഭയാണ് സെവന്ത് ഡേ,ഇതിന്‍റെ കൂട്ടായ്മ്മക്കിടെയാണ് യുവതിയും കാമുകനുമായി അടുക്കുന്നത്. എന്നാല്‍ യുവതിക്ക് പിശാചു ബാധയുണ്ടെന്ന വിശ്വാസം ശക്തമായതോടെ അവളെ ക്രൂശിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു .എന്നാല്‍ യുവതിയെ അല്ല അവളില്‍ കയറിക്കൂടിയ പിശാചിനെയാണ് തങ്ങള്‍ ശിക്ഷിച്ചത് എന്നാണ് പ്രതികളുടെ ഭാഷ്യം. ചെയ്തത് തെറ്റാണെന്ന് അവര്‍ വിശ്വസിക്കുന്നുമില്ല. ഒരാഴ്ച്ചയോളം മരണസന്നയായി കുരിശില്‍ കിടന്ന യുവതിയെ പോലീസാണ് രക്ഷിച്ചത്. സംഭവത്തില്‍ യുവതിയുടെ കാമുകനും അമ്മയും രണ്ടു സുഹൃത്തുക്കളും പോലിസിന്റെ പിടിയിലായി. എന്നാല്‍ സംഭവത്തില്‍ സെവന്ത് ഡേ സഭയുടെ പ്രതികരണമാണ് ശ്രദ്ധേയം ഈ അക്രമം നടക്കുന്നതിനു മുന്‍പ്‌ പ്രതികള്‍ നാലുപേരെയും സഭയില്‍ നിന്നും പുറത്താക്കി എന്നു പറഞ്ഞു അവര്‍ സംഭവത്തില്‍ നിന്നും തലയൂരുകയാണുണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News