Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:00 am

Menu

Published on January 17, 2014 at 9:54 am

അശ്ലീല പോസ്റ്റര്‍;തെലുങ്ക് നടന്‍ രാം ചരണ്‍ തേജയ്‌ക്കെതിരെ കേസ്

telugu-actor-ram-charan-teja-booked-for-obscene-film-posters

ഹൈദരാബാദ്: സിനിമാ പോസ്റ്ററില്‍ അശ്ലീലം അധികമായി എന്ന പരാതിയെത്തുടര്‍ന്ന് തെലുങ്ക് സൂപ്പര്‍താരവും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ മകനായ രാം ചരണിനെതിരെ കേസെടുത്തു.രാം ചരണിനൊപ്പം ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ഒന്‍പത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.രാം ചരണിൻറെ ഏറ്റവും പുതിയ റിലീസായ യേവാഡുവിൻറെ പോസ്റ്ററില്‍ അശ്ലീല രംഗങ്ങളുണ്ട് എന്ന് കാണിച്ച് കെ നാഗേന്ദ്രപ്രസാദ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ പതിച്ചിട്ടുള്ള യേവാഡുവിൻറെ പോസ്റ്റര്‍ അശ്ലീലം നിറഞ്ഞതാണ് എന്നാണ് പരാതിക്കാരന്‍ പറയുന്നത്.രാം ചരണ്‍ തേജയ്‌ക്കൊപ്പം സംവിധായകന്‍ വംശി പൈഡിപ്പള്ളി, നിര്‍മാതാവ് ദില്‍ രാജു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ജനുവരി 12ന് റിലീസ് ചെയ്ത സിനിമയില്‍ എമി ജാക്‌സണും ശ്രുതി ഹസനുമാണ് നായികമാര്‍. ചിത്രം തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്.ദില്‍ രാജു നിര്‍മിച്ച യേവാഡു സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈടിപ്പള്ളിയാണ്.മലയാളത്തിലും നിരവധി ആരാധകരുള്ള യുവനായകനാണ് രാം ചരണ്‍ തേജ.

Loading...

Leave a Reply

Your email address will not be published.

More News