Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളി മനസ്സുകൾ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം, മജ്നു എന്ന പേരിൽ തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുക.
സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും എത്തും. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിയെ അന്വേഷിക്കുകയാണ് സംവിധായകന്‍. നേരത്തെ പരിനീതി ചോപ്രയെ പരിഗണിച്ചിരുന്നെങ്കിലും നടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
തെന്നിന്ത്യന്‍ സുന്ദരി ശ്രുതി ഹാസനെയും മജ്നു ടീം സമീപിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.
Leave a Reply