Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭിന്നലൈംഗിക വ്യക്തിത്വമുള്ള ജോഡികളെ പരസ്യമായി ആക്ഷേപിച്ച് നടി ഗീത. സീ തെലുങ്ക് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബതുകു ജാതക ബന്ദി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോഡികളെയാണ് അവതാരികയായ ഗീത കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.സ്വവര്‍ഗ ലൈംഗികത പാപമാണെന്ന് ഉപദേശിച്ച ഗീത അവരെ ചെരുപ്പ് ഊരി അടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇവരെ എങ്ങനെ നന്നാക്കാമെന്ന് മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്തു.
കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചാനല്‍ പരിപാടിയിലായിരുന്നു സംഭവം. ഒക്‌ടോബര്‍ 31ന് ആണ് വിവാദ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. മാതാപിതാക്കളുമായുള്ള അഭിപ്രായ ഭിന്നത പരഹരിക്കുന്നതിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ചാനല്‍ പരിപാടിയില്‍ എത്തിയത്. ദമ്പതികളില്‍ പുരുഷനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെയാണ് അവതാരക ആദ്യം വിളിച്ചത്. കുട്ടിക്കാലം മുതല്‍ ഇതാണോ നിന്റെ ബുദ്ധി? മാതാപിതാക്കള്‍ ഉപദേശിച്ചിട്ടും നീ നന്നായില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് ഗീത അതിഥികളോട് ചോദിച്ചത്.
ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി കഴിയണം. വിവാഹം പാര്‍ക്കുകളിലെ ചുറ്റിത്തിരിയല്‍ സിനിമ കാണല്‍ ഇതൊന്നും നല്ലതിനല്ലെന്നും ഗീത പറഞ്ഞു. നാണമില്ലേ നിനക്ക് എന്ന് ചോദിച്ചു കൊണ്ടാണ് പെണ്‍കുട്ടിയോട് ഗീത സംസാരിച്ച് തുടങ്ങിയത്. പെണ്‍കുട്ടിയെ ചെരുപ്പൂരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗിത ഇവളെ മറ്റാര്‍ക്കെങ്കിലും വിവാഹം കഴിച്ചു കൊടുക്കാന്‍ മാതാപിതാക്കളെ ഉപദേശിച്ചു. നടിയുടെ മോശം പെരുമാറ്റത്തിനെതിരെ ഭിന്നലിംഗ ലൈംഗിക വ്യക്തിത്വമുള്ളവരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
Leave a Reply